ട്രൂകോളർ കുറച്ച് റെസ്റ്റെടുക്കൂ! കോളർ ഐഡി സംവിധാനത്തിന് ട്രായ് അനുമതി

Share our post

ന്യൂഡൽഹി: ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാത്ത കോളർ ഐഡിയുടെ ഔദ്യോഗിക പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. സ്വീകർത്താവിന്റെ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കുന്നതാണ് പുതിയ സംവിധാനം. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) ഈ നിർദ്ദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അംഗീകാരം നൽകി. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ സേവനം എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് തീരുമാനം. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഒരു ഫോൺകോൾ വന്നാൽ വിളിക്കുന്നയാളുടെ പേര് സ്വീകർത്താവിന്റെ ഫോൺസ്ക്രീനിൽ തെളിയും. സിം എടുക്കാനുപയോ​ഗിക്കുന്ന തിരിച്ചറിയൽ കാർഡ് ഉടമയുടെ പേരാകും ഇത്തരത്തിൽ കാണിക്കുക. ടെലിക്കോം കമ്പനികളുടെ ഔദ്യോ​ഗിക ഡാറ്റാബേസ് ഇതിനായി പ്രയോജനപ്പെടുത്തും. സർക്കാർ പിന്തുണയുള്ള ഒരു കോളർ ഐഡി സംവിധാനമായാകും ഇത് പ്രവർത്തിക്കുക. രാജ്യത്തെ എല്ലാ ഉപഭോക്താക്കളിലും ഈ സംവിധാനം ഉപയോ​ഗത്തിൽ വരും. ഫീച്ചർ ആവശ്യമില്ലാത്തവർ ടെലികോം സേവന ദാതാക്കളെ അറിയിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!