കഞ്ചാവും എംഡിഎംഎയുമായി സിനിമാ പ്രവർത്തകർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ രാസലഹരിയുമായി സിനിമാപ്രവർത്തകരെ എക്സൈസ് പിടികൂടി. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരായ രതീഷ്, നിഖിൽ എന്നിവരാണ് എക്സ്സൈസ് പിടിയിലായത്. കണ്ണൂർ സ്വദേശികളാണ് ഇവർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാടിന് സമീപത്തെ ലോഡ്ജിൽവെച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് ഗ്രാമിൽ അധികം എംഡിഎംഎയും ആറ് ഗ്രാമിൽ അധികം കഞ്ചാവും പിടിച്ചെടുത്തു. ഇവർക്ക് ആരാണ് ലഹരി വസ്തുക്കൾ എത്തിച്ചത് എന്നതിലുൾപ്പെടെ അന്വേഷണം നടത്തും. സിനിമയിലെ ആർട്ട് വർക്കർമാരാണ് നിഖിലും രതീഷും.
