ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
മാഹി: ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജിൻ്റെ നേത്വത്വത്തിൽ നടന്ന പരിശോധനയിലാണ് 1.5 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്. ആലപ്പുഴ വെൺമണി സ്വദേശി അമൽ തോമസ് റെജിയെ അറസ്റ്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ വി. ആദർശ്, പി. സിനോജ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
