20 തസ്‌തികയിൽ ഉടൻ പിഎസ്സി വിജ്ഞാപനം
തിരുവനന്തപുരം: 20 കാറ്റഗറിയിലേക്ക് ഉടൻ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കും ഒന്പത് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ് നടക്കും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസര്‍, കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസര്‍/അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസര്‍, ഫിഷറീസ് വകുപ്പില്‍ ഫിഷറീസ് ഓഫീസര്‍, കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കെസിഎംഎംഎഫ് ലിമിറ്റഡ്) സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (പാര്‍ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി), പൊലീസ് (ബാന്‍ഡ് യൂണിറ്റ്) വകുപ്പില്‍ കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍), പ്രിസണ്‍സ് ആന്‍ഡ് കറപ്‌ഷണല്‍ സര്‍വീസസില്‍ അസി. പ്രിസണ്‍ ഓഫീസർ, കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ബോട്ട് ലാസ്കര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ടന്റ്, വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നിവയിലാണ് സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്മെന്റ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ ഒന്ന് ലക്കം പിഎസ്‌സി ബുള്ളറ്റിനിൽ.
