തലശേരി റയിൽവേ സ്റ്റേഷനിൽ 3.940 കിലോ കഞ്ചാവ് കണ്ടെത്തി
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 3.940 കിലോ കഞ്ചാവ് കണ്ടെടുത്തു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. കെ. വിജേഷും പാർട്ടിയും തലശ്ശേരി ആർ.പി. എഫും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.