എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം :തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. ആന്ധ്രയിലും തെക്കന്‍ ഒഡീഷ തീരത്തും തമിഴ്‌നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിന്‍- വിമാന സര്‍വീസുകള്‍ റദ്ദാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍. മധ്യ-തെക്കന്‍ കേരളത്തില്‍ മഴമുന്നറിയിപ്പ്.
