പിഎസ്‍സി : അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തുന്നു. കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (കാറ്റഗറി നമ്പർ 638/2023) തസ്തികയിലേക്ക് നവംബർ 5 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294). സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 260/2023) തസ്തികയിലേക്ക് നവംബർ 5, 6, 7 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ മാനേജർ ഗ്രേഡ് 4 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 720/2023) തസ്തികയിലേക്ക് നവംബർ 5, 6 തിയതികളിൽ രാവിലെ 7.30നും 10നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും. പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫൗണ്ടേഷൻസ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച് (കാറ്റഗറി നമ്പർ 390/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം നവംബർ 5, 6 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439). പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ പ്ലാനിങ് മാനേജ്മെന്റ് ആൻഡ് ഫീൽഡ് ഇന്ററാക്ഷൻ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 379/2022) തസ്തികയിലേക്ക് 2025 നവംബർ 7 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418). ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നീഷ്യൻ (ഫാർമസി) (കാറ്റഗറി നമ്പർ 578/2023) തസ്തികയിലേക്ക് നവംബർ 7 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325). കേരള കോ – ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ് ലിമിറ്റഡ്) അക്കൗണ്ട്സ് ഓഫീസർ (പാർട്ട് 1- ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 518/2022) തസ്തികയിലേക്ക് നവംബർ 7 ന് ഉച്ചയ്ക്ക് 12 മണിക്ക് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
പ്രമാണപരിശോധന
പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 523/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ 30 ന് പിഎസ്‍സി പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയിലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ (കാറ്റഗറി നമ്പർ 322/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 071/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തർക്ക് ഒക്ടോബർ 31 ന് രാവിലെ 10.30ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471 2546281 എന്ന നമ്പറിൽ ബന്ധപ്പെടണം.
