ചാലോട് യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ കാർ കസ്റ്റഡിയിലെടുത്തു
ചാലോട് : ചാലോട് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മട്ടന്നൂർ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചാലോട്ടെ വ്യാപാരിക്കാണ് കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. ഞായർ രാത്രി 9.15-ഓടെയായിരുന്നു സംഭവം. ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. ചാലോട് ചെറുകുഞ്ഞിക്കരിയിലെ വീടിന് മുന്നിൽ വച്ചാണ് കാറിടിച്ചത്. സിസിടിവി ഉൾപ്പെടെ നിരീക്ഷിച്ച് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് വേങ്ങാട് ഭാഗത്ത് നിന്നും കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം ഓടിച്ചയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുന്നു
