വിഷരഹിത അടുക്കള കൃഷി പ്രോത്സാഹനവും കീടനാശിനി വിതരണവും
പേരാവൂർ: കൃഷി ഭവനിൽ വിഷരഹിത അടുക്കള കൃഷി പ്രോത്സാഹനവും ചെടികളും, വിത്തും വളവും ജൈവ കീടനാശിനി വിതരണവും നടത്തി. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി പ്രോത്സാഹനം എന്ന രീതിയിൽ പച്ചമുളക്, കാബേജ്, കറിവേപ്പില തുടങ്ങി വിവിധയിനം ചെടികളാണ് വിതരണം ചെയ്തത്. കൃഷി ആഫീസർ ഷെറിൻ ജോസ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻലി കുടക്കച്ചിറ, പി.പുരുഷോത്തമൻ, വി. കെ.ശശീന്ദ്രൻ, ചന്ദ്രമതി ടീച്ചർ എന്നിവർ സംസാരിച്ചു.
