സി.ടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ

Share our post

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ നടത്തുന്ന സി.ടെറ്റ് പരീക്ഷയുടെ തീയതി പുറത്ത്. 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ. പേപ്പർ1, 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള യോഗ്യതക്കാണ് പേപ്പർ1. ആറ് മുതൽ എട്ടുവരെ പഠിപ്പിക്കാൻ പേപ്പർ 2 വിജയിക്കണം. രാജ്യത്തെ 132 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 20 ഭാഷയിൽ പരീക്ഷ എഴുതാം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. നെഗറ്റീവ് മാർട്ട് ഇല്ല. പരീക്ഷയുടെ സിലബസ് പിന്നീട് അറിയിക്കും. കേരളത്തിൽ ഹൈസ്കൂൾ തലം വരെ അധ്യാപകനാകാനുള്ള പരീക്ഷ കെടെറ്റ് ആണ്. ദേശീയ തലതതിൽ സ്കൂൾ അധ്യാപകരുടെ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണ് സിടെറ്റ്. കൂടുതൽ വിവരങ്ങൾക്ക് https://ctet.nic.in കാണുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!