ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി; യുവാവിന് ​ദാരുണാന്ത്യം

Share our post

പട്ടാമ്പി: പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കനറാ ബാങ്കിലെ ജീവനക്കാരനായിരുന്നു അർജുൻ.പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ന് രാവിലെ 9.30 ഓടെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. മുന്നിൽ പോകുകയായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഗിരി സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയും പിറകിൽ വന്ന ഗുഡ്‌സ് വാഹനത്തിന്റെ ടയറുകൾ അർജുന്റെ ദേഹത്തേക്ക് കയറി ഇറങ്ങുകയായിരുന്നു. തുടർന്ന് ഓടിക്കൂടിയവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭിച്ചിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!