നവംബറില്‍ ചുറ്റിക്കറങ്ങാം; ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി

Share our post

പാലക്കാട്: നവംബർ മാസത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ പങ്കുവെച്ച് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നവംബര്‍ 1 മുതലാണ് ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്. ഗവി യാത്രയോടെയാണ് നവംബര്‍ മാസത്തെ ഉല്ലാസ യാത്രകൾക്ക് തുടക്കമാകുക. നവംബര്‍ 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയിൽ ഗവി യാത്ര സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനിൽക്കുന്ന ട്രിപ്പിന് 2,800 രൂപയാണ് നിരക്ക്. നവംബര്‍ 2, 8, 9, 16, 22, 23, 30 തീയതികളിൽ നെല്ലിയാമ്പതിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 7 മണിയ്ക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 480 രൂപയാണ് ഈടാക്കുക. നവംബര്‍ 8, 15, 23 തീയതികളിലായി അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേയ്ക്ക് ട്രിപ്പ് ഒരുക്കുന്നുണ്ട്. 8-ാം തീയതി പുലര്‍ച്ചെ 4.30നും 15, 23 തീയതികളിൽ പുലര്‍ച്ചെ 5.30നും പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏകദിന യാത്രയ്ക്ക് 830 രൂപയാണ് ചാര്‍ജ്.നവംബര്‍ 16, 20, 30 എന്നീ തീയതികളിൽ നെഫര്‍റ്റി (ആഡംബര കപ്പൽ യാത്ര) ഉല്ലാസ യാത്ര സംഘടിപ്പിക്കും. ഏകദിന യാത്രയ്ക്ക് 3,530 രൂപയാണ് നിരക്ക്. 16നും 30നും രാവിലെ 11 മണിയ്ക്കും 20ന് ഉച്ചയ്ക്ക് 12 മണിയ്ക്കുമാണ് യാത്ര പുറപ്പെടുക. 11ന് പുലര്‍ച്ചെ 5.30ന് പുറപ്പെടുന്ന രീതിയിൽ നിലമ്പൂര്‍ പാക്കേജും ഒരുക്കുന്നുണ്ട്. ഏകദിന യാത്രയാണിത്. 560 രൂപയാണ് ചാര്‍ജ്. നവംബര്‍ 8, 19 തീയതികളിൽ രാവിലെ 6 മണിയ്ക്ക് സൈലന്റ് വാലിയിലേയ്ക്കും 8, 22 തീയതികളിൽ രാവിലെ 7 മണിയ്ക്ക് മൂന്നാര്‍/മാമലക്കണ്ടം എന്നിവിടങ്ങളിലേയ്ക്കും ഉല്ലാസ യാത്ര പുറപ്പെടും. സൈലന്റ് വാലി യാത്രയ്ക്ക് 1,490 രൂപയും മൂന്നാര്‍/മാമലക്കണ്ടം യാത്രയ്ക്ക് (രണ്ട് പകലും രണ്ട് രാത്രികളും) 1,570 രൂപയുമാണ് നിരക്ക്. 8, 16, 23, 30 എന്നീ തീയതികളിൽ പുലര്‍ച്ചെ 5 മണിയ്ക്ക് ഇല്ലിക്കൽകല്ലിലേയ്ക്ക് ഏകദിന യാത്രയുമുണ്ട്. 780 രൂപയാണ് ഇതിന് ഈടാക്കുക. വിശദവിവരങ്ങൾക്ക് 9447837985, 8304859018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!