ജില്ലാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ
കണ്ണൂർ: ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശമുയർത്തി കേരള സംസ്ഥാന എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷൻ എന്നിവ ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ നടക്കുന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം അഖിൽ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ സതീഷ് കുമാർ അധ്യക്ഷനാവും. ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ പ്ലെയർ മനു ജോസഫ് വിശിഷ്ടാതിഥിയാവും. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.
