കലാഗ്രാമത്തിലേക്ക് എ.പി കുഞ്ഞിക്കണ്ണന്റെ ശിൽപ്പമൊരുങ്ങി
തലശേരി: ന്യൂ മാഹി മലയാള കലാഗ്രാമത്തിത്തിൽ സ്ഥാപകൻ എ പി കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല ശിൽപ്പം സ്ഥാപിക്കും. ഏഴര അടി ഉയരമുള്ള ശിൽപ്പത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഈ വർഷാവസാനം കലാഗ്രാമത്തിൽ സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശിൽപ്പി മനോജ്കുമാർ പറഞ്ഞു. കഥാകൃത്തും എ പി കുഞ്ഞിക്കണ്ണന്റെ സുഹൃത്തുമായ ടി പത്മനാഭൻ ശില്പം കാണാൻ താഴെ ചൊവ്വയിലുള്ള ശിൽപ്പിയുടെ വീട്ടിലെത്തി. കുഞ്ഞിക്കണ്ണന്റെ സഹോദരങ്ങളും ബന്ധുക്കളുമായ ഡോ. എ പി ശ്രീധരൻ, എ പി വിജയൻ, പ്രേമരാജി, ഡോ. സവിത, യു പി കരുണൻ, ഡോ. ദീപ എന്നിവർ ചേർന്ന കമ്മിറ്റിയാണ് ശിൽപ്പമൊരുക്കുന്നത്.
