തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതിക്ക് അംഗീകാരം
കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 16 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. നാല് തദ്ദേശസ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. കണ്ണൂർ കോർപറേഷൻ, പാനൂർ മുൻസിപ്പാലിറ്റി, കണ്ണൂർ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾ, കണ്ണപുരം, ചപ്പാരപ്പടവ്, വേങ്ങാട്, പന്ന്യന്നൂർ, പാനൂർ, മാങ്ങാട്ടിടം, ആറളം, തില്ലങ്കേരി, ചെങ്ങളായി, മാലൂർ, കരിവെള്ളൂർ-പെരളം, കണിച്ചാർ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പദ്ധതി ഭേദഗതികൾക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരംനല്കിയത്. കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചപ്പാരപ്പടവ്, ആറളം ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്കും അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ആസൂത്രണസമിതി ചെയർപേഴ്സൺ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി അധ്യക്ഷയായിരുന്നു. ആസൂത്രണസമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, എന്‍.പി ശ്രീധരന്‍, ലിസ്സി ജോസഫ്, കെ താഹിറ, കെ.വി ഗോവിന്ദന്‍, ഡിപിഒ നെനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.
