വിസിൽ മുഴങ്ങി, പിന്നെ കണ്ടത് മാസ്മരിക പ്രകടനം; തിരുവസ്ത്രമണിഞ്ഞ് ഹർഡിൽസിൽ; സ്വർണ മെഡൽ നേടി സിസ്റ്റർ സബീന

Share our post

കല്‍പ്പറ്റ: കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി സിസ്റ്റര്‍ സബീന. വിസില്‍ മുഴങ്ങിയതോടെ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സിസ്റ്റര്‍ സബീന കാഴ്ച്ചവെച്ചത്. സ്‌പോര്‍ട്‌സ് വേഷത്തില്‍ മത്സരിച്ചവരെയെല്ലാം പിന്തള്ളിക്കൊണ്ട് സിസ്റ്റര്‍ സബീന അതിവേഗത്തില്‍ മുന്നോട്ട് കുതിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച സിസ്റ്റര്‍ സബീന സ്വര്‍ണ മെഡലും കൊണ്ടാണ് കളം വിട്ടത്.സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിലായിരുന്നു മുന്‍ കായിക താരത്തിന്റെ മിന്നുന്ന പ്രകടനം. കന്യാസ്ത്രീ വേഷത്തിലുള്ള സബീനയുടെ പ്രകടനം കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. 55 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്ന സബീന മത്സരിച്ചത്.

മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബീന. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തിലും പങ്കെടുത്തിരുന്നു. കോളേജ് പഠന കാലത്ത് ഇന്റര്‍വേഴ്‌സിറ്റി മത്സരങ്ങളിലടക്കം അമ്പരപ്പിക്കുന്ന പ്രകടം കാഴ്ചവെക്കാറുണ്ടായിരുന്നു. എന്നാല്‍ അധ്യാപികയായതില്‍ പിന്നെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന മീറ്റേഴ്‌സില്‍ ഇത്തരത്തിലൊരു അവസരം വിട്ടുകളയാന്‍ സബീനയ്ക്ക് തോന്നിയില്ല. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സബീന മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. വിരമിക്കുന്നതിന് മുന്‍പ് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഹര്‍ഡില്‍സില്‍ പങ്കെടുത്തത്. നാളെ നടക്കാനിരിക്കുന്ന ഹാമര്‍ത്രോ മത്സരത്തിലും സബീന പങ്കെടുക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!