ഒട്ടേറെ അവസരം; 20 തസ്‌തികയിൽ പിഎസ്‍സി വിജ്ഞാപനം
തിരുവനന്തപുരം: 20 കാറ്റഗറിയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചൊവ്വാഴ്‌ച ചേർന്ന പിഎസ്‌സി കമീഷൻ യോഗം തീരുമാനിച്ചു. ഒമ്പത് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ് നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ മൂന്ന്. കൂടുതൽ വിവരങ്ങൾ നവംബർ ഒന്ന് ലക്കം പിഎസ്‌സി ബുള്ളറ്റിനിൽ. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ, കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ, കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ് ലിമിറ്റഡ്) സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (പാർട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), പൊലീസ് (ബാൻഡ് യൂണിറ്റ്) വകുപ്പിൽ കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), പ്രിസൺസ് ആൻഡ് കറപ്‌ഷണൽ സർവീസസിൽ അസി. പ്രിസൺ ഓഫീസർ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ്, വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് എന്നിവയിലാണ് സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്മെന്റ് നടക്കുക.
ജനറൽ റിക്രൂട്ട്മെന്റിൽ (ജില്ലാ തലം) മലപ്പുറത്ത് വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ (സംസ്ഥാനതലം) കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സ്റ്റാറ്റിസ്റ്റിക്സ് (പട്ടിക വർഗം) എന്നിവയിലാണ് വിജ്ഞാപനമിറക്കുക. സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ (ജില്ലാതലം) മലപ്പുറത്ത് വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടിക വർഗം), എൻസിഎ റിക്രൂട്ട്മെന്റിൽ (സംസ്ഥാനതലം) ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (എസ്ഐയുസി നാടാർ), ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി)(എൽസി/എഐ), എൻസിഎ റിക്രൂട്ട്മെന്റിൽ (ജില്ലാതലം) മലപ്പുറത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) (എസ് സിസിസി), വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (വിശ്വകർമ, ഹിന്ദുനാടാർ, മുസ്ലിം, എൽസി/എഐ), തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ) (ഒബിസി), എറണാകുളം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവേ ലാസ്കേഴ്സ്/ടിബി വാച്ചേഴ്സ്/ബംഗ്ലാവ് വാച്ചേഴ്സ്/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചേഴസ്/മേസ്ട്രീസ്/ടിമ്പർ സൂപ്പർവൈസേഴ്സ്/തോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്പെൻസറി അറ്റൻഡന്റ് (എസ്ഐയുസി നാടാർ) എന്നിവയിലാണ് മറ്റ് വിജ്ഞാപനങ്ങൾ.
അഭിമുഖം
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (സീനിയർ) (തസ്തികമാറ്റം മുഖേന) (179/2025), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (തസ്തികമാറ്റം മുഖേന) (585/2024) എന്നിവയിൽ അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക
സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ (കാറ്റഗറി നമ്പർ 735/2024), വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) ( 524/2024, 525/2024), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (എസ്ഐയുസി നാടാർ, എസ്‌സിസിസി, പട്ടികജാതി) (443/2024, 444/2024, 445/2024), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് ജനറൽ കാറ്റഗറി)( 325/2024), സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ (പട്ടികജാതി/പട്ടികവർഗം) ( 529/2024) എന്നിവയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക
മ്യൂസിയം ആൻഡ് സൂ വകുപ്പിൽ മേസൺ ( 281/2024), പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ ( 045/2024), എറണാകുളം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ ( 746/2024) എന്നിവയിൽ സാധ്യതാപട്ടിക പ്രസിദ്ധീരിക്കും.
അർഹതാപട്ടിക
ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (ധീവര) ( 503/2024) തസ്‌തികയിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും.
