പേരാവൂരിൽ തെരുവുനായയുടെ കടിയേറ്റ് മദ്രസ വിദ്യാർഥിനിക്ക് പരിക്ക്
പേരാവൂർ : തെരുവുനായയുടെ കടിയേറ്റ് മദ്രസ വിദ്യാർഥിനിക്ക് പരിക്കേറ്റു. പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസ ആറാം ക്ലാസ് വിദ്യാർത്ഥിനി ബംഗളക്കുന്നിലെ പുതിയ വീട്ടിൽ ഫിയ ഫാത്തിമക്കാണ് (11) നായയുടെ കടിയേറ്റത്. സാരമായി പരിക്കേറ്റ ഫിയയെ തലശേരിയിലെ ജനറലാസ്പത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
