കൂട്ടുപുഴ പേരട്ടയിൽ കാട്ടാന വീട്ടുമുറ്റത്ത്
ഇരിട്ടി :കാട്ടാന വീട്ടുമുറ്റത്തെത്തി.കൂട്ടുപുഴ പേരട്ട കല്ലംന്തോടിലാണ് മൂന്ന് വീടുകളുടെ മുറ്റത്ത് കൂടെ കാട്ടാന സഞ്ചരിച്ചത്. പേരട്ട കല്ലംതോട് കൊതുപറമ്പ് ചിറ ഐസക്കിന്റെ വീടിന്റെ മുറ്റത്താണ് ആദ്യം ആന എത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. രാവിലെ അയൽപക്കത്തുള്ള വീടിന്റെ മുറ്റത്ത് ആനപിണ്ടം കിടക്കുന്നത് കണ്ടതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. സമീപപ്രദേശത്തുള്ളവരുടെ കപ്പ, വാഴ എന്നീ കാർഷിക വിളകൾ അടക്കം നശിപ്പിച്ചാണ് ആന പോയത്. ഇത് ഇവിടെ നിത്യസംഭവമാണെന്നും ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നതെന്നും പ്രദേശവാസിയായ ജോസ് പറയുന്നു.
