തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്കൂളിൽ വിജയാഘോഷം
പേരാവൂർ : ഇരിട്ടി ഉപജില്ല കായികമേളയിൽ എൽ.പി, യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പി. സ്കൂൾ വിജയാഘോഷം നടത്തി.തൊണ്ടിയിൽ ടൗണിലേക്ക് റാലിയായി ആഹ്ലാദപ്രകടനം നടത്തി. പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ,പി.ടി.എ വൈസ് പ്രസിഡന്റും പരിശീലകനുമായ തങ്കച്ചൻ കോക്കാട്ട്, പ്രഥമാധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കൽ , കായിക വിഭാഗം കൺവീനർ ജാക്സൺ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
