പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

Share our post

ഇരിട്ടി: കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആറളം ആദിവാസി പുനരധിവാസ മിഷന്‍ ഓഫീസിലും പട്ടികവര്‍ഗ/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി ജോലി ചെയ്യുന്നതിന് സേവനസന്നദ്ധരായ 20 നും 40 നും ഇടയില്‍ പ്രായമുള്ള, അതാത് പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി / അടിയ-പണിയ, മലപ്പണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാംക്ലാസാണ് യോഗ്യത. നിയമന കാലാവധി ഒരു വര്‍ഷം. ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരില്‍ നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സ് പഠിച്ചവര്‍ക്കും, ആയുര്‍വേദം, പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിലോ ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ആറളം ടി.ആര്‍.ഡി.എം ഓഫീസിലോ ഒക്ടോബര്‍ 25 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോണ്‍: 04972 700357.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!