പേരാവൂരില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിൽ
പേരാവൂര്‍: 1.927 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പേരാവൂർ പോലീസിന്റെ പിടിയില്‍.പേര്യ സ്വദേശി ചമ്മനാട്ട് അബിന്‍ തോമസ്( 28),കണിച്ചാർ മലയാംപടി സ്വദേശി പുഞ്ചക്കുന്നേൽ അലന്‍ മനോജ് 22) എന്നിവരെയാണ് തൊണ്ടിയില്‍ വെച്ച് പേരാവൂര്‍ എസ്എച്ച്ഒ പി.ബി. സജീവും സംഘവും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 1.927 കഞ്ചാവും KL 58W 8150 പൾസർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
