ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി.കെ അജീഷ് അന്തരിച്ചു
ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മലയോരമേഖലയിലെ രക്തദാന സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നിരവധി പേര്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ അദ്ദേഹം ബ്ലഡ് ഡോണേഴ്സ് കേരള മുൻ ജില്ലാ പ്രസിഡൻ്റാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാല്‍ യൂണിറ്റ് അംഗമാണ്. പിതാവ്:പരേതനായ ചിറ്റാരിയില്‍ കരുണാകരന്‍, മാതാവ്: വയലില്‍ ദേവകി. ഭാര്യ: എം.കെ ഉമാദേവി (റിട്ട.പ്രഥമാധ്യാപിക, ഒറ്റത്തൈ ഗവ: യു.പി.സ്‌കൂള്‍). സഹോദരിമാര്‍: അജിത, അനിത, സജിത്ത്. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കരിങ്കയം പൊതുശ്മശാനത്തില്‍.
