സ്വര്‍ണവില 94,000 ത്തിന് മുകളില്‍
സ്വര്‍ണവിലയില്‍ വീണ്ടും റെക്കോഡ് വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് 2,400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,795 രുപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 300 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി.
