സിപിഎം കണ്ണൂർ മുൻ ഏരിയാ സെക്രട്ടറി വയക്കാടി ബാലകൃഷ്ണൻ അന്തരിച്ചു

Share our post

കണ്ണൂർ: സിപിഎം കണ്ണൂർ മുൻ ഏരിയാ സെക്രട്ടറി വയക്കാടി ബാലകൃഷ്ണൻ(86)അന്തരിച്ചു. 8അസുഖ ബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് വയക്കാടി പൊതുരംഗത്തെത്തിയത്. പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ഏരിയ മയ്യിൽ, കണ്ണൂർ ഏരിയകളായി വിഭജിച്ച ശേഷം കണ്ണൂർ ഏരിയാ സെക്രട്ടറിയായി തുടർന്നു. പള്ളിക്കുന്ന് മേഖലയിൽ കോൺഗ്രസ് ഗുണ്ടകൾ സിപിഎം പ്രവർത്തകരെ വേട്ടയാടിയ സമയങ്ങളിൽ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകി. മികച്ച സഹകാരി കൂടിയായിരുന്നു വയക്കാടി ബാലകൃഷ്ണൻ. എകെജി സഹകരണ ആശുപത്രി ഡയറക്ടറാണ്. കണ്ണൂർ കോ ഓപ് പ്രസിഡൻ്റായും കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും പ്രവർത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ചു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!