പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

Share our post

തിരുവനന്തപുരം : കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 273/2024 – ഹിന്ദുനാടാർ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്) (കാറ്റഗറി നമ്പർ 706/2024, 711/2024 -പട്ടികജാതി), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്) (കാറ്റഗറി നമ്പർ 104/2024 – പട്ടികജാതി), (കാറ്റഗറി നമ്പർ 154/2024 – ഈഴവ/തീയ്യ/ബില്ലവ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് – യുപിഎസ്) (കാറ്റഗറി നമ്പർ 798/2024-പട്ടികജാതി) തസ്തികകളിലേക്ക് ഒക്ടോബർ 15നും പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് – യുപിഎസ്) (കാറ്റഗറി നമ്പർ 186/2024- ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്ക് ഒക്ടോബർ 16നും പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്- യുപിഎസ്.) (കാറ്റഗറി നമ്പർ 172/2024-വിശ്വകർമ്മ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്- എൽപിഎസ്) (കാറ്റഗറി നമ്പർ 708/2024, 714/2024 – പട്ടികജാതി), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്- എൽപിഎസ്) (കാറ്റഗറി നമ്പർ 800/2024-തസ്തികമാറ്റം മുഖേന, കാറ്റഗറി നമ്പർ 799/2024-പട്ടികജാതി) തസ്തികകളിലേക്ക് ഒക്ടോബർ 15-ന് പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ചും, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്- യുപിഎസ്) (കാറ്റഗറി നമ്പർ 75/2024) തസ്തികയിലേക്ക് ഒക്ടോബർ 16, 17 തീയതികളിൽ പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ചും എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 272/2024-പട്ടികജാതി) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 15, 16 തീയതികളിൽ പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ചും നടത്തും.

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 140/2024) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 16ന് പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് നടത്തും.

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്) (കാറ്റഗറി നമ്പർ 185/2024, 707/2024-പട്ടികജാതി), (കാറ്റഗറി നമ്പർ 275/2024-പട്ടികവർഗ്ഗം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്- യുപിഎസ്) (കാറ്റഗറി നമ്പർ 166/2024 – പട്ടികജാതി), (കാറ്റഗറി നമ്പർ 171/2024 – ഈഴവ/തീയ്യ/ബില്ലവ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്) (കാറ്റഗറി നമ്പർ 664/2024 – പട്ടികജാതി) തസ്തികകളിലേക്കുള്ള അഭിമുഖം ഒക്ടോബർ 15-നും, യുപിസ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 140/2024) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 16-നും പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് നടത്തും.

വയനാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 15, 16 തീയതികളിൽ പിഎസ്‍സി വയനാട് ജില്ലാ ഓഫീസിൽ വച്ച് നടത്തും.

പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ പ്ലാനിംഗ് മാനേജ്മെന്റ് ആൻഡ് ഫീൽഡ് ഇൻററാക്ഷൻ (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 378/2022) തസ്തികയിലേയ്ക്കുള്ള അഭിമുഖം ഒക്ടോബർ 16, 17 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ 4 ബി വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ് (0471 2546418).

പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ സോഷ്യൽ സയൻസ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 374/2022, 375/2022) തസ്തികയിലേയ്ക്കുള്ള അഭിമുഖം ഒക്ടോബർ 15, 16, 17 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ2 സി വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ് (0471 2546294).

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് (കാറ്റഗറി നമ്പർ 670/2023) തസ്തികയിലേയ്ക്കുള്ള അഭിമുഖം ഒക്ടോബർ 15, 16, 17 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റൻറ് എഞ്ചിനീയർ (സ്പെഷ്യൽ റിക്രൂട്ട്മെൻറ് – പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 291/2024) തസ്തികയിലേയ്ക്കുള്ള അഭിമുഖം 2025 ഒക്ടോബർ 17-ന് പിഎസ് സി ആസ്ഥാന ആഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!