കണ്ണൂരിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
കണ്ണൂർ: റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ യു.അക്ഷയും സംഘവും കണ്ണൂർ ടൗൺ, അലവിൽ, പണ്ണേരിമുക്ക് ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒഡിഷയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്ന അന്യ സംസ്ഥാന തൊഴിലാളി ഒഡീഷ സ്വദേശി അമരേന്ദ്ര നായ്ക്( 31) 2.025 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായി. പ്രതി കണ്ണൂർ അലവിൽ പണ്ണേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ സിവിൽ എക്സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബുവിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്.
