വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Share our post

കണ്ണൂർ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലയില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2025 – 26 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസായതിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്നവര്‍ക്ക് https://services.unorganisedwssb.org/index.php/home മുഖേനെ ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാര്‍ഥി നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍: 0497 2970272.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!