ഉളിക്കൽ വയത്തൂരിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്

ഉളിക്കൽ: വയത്തൂരിൽ പായ്തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. ചക്വോടത്ത്മ്യാലിൽ രവീന്ദ്രൻ, ഇടപ്പറമ്പിൽ മനോജിൻ്റെ മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചകൾ കൂട്ടമായി സമീപത്തുണ്ടായിരുന്ന പശുവിനെയും ആക്രമിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്ന് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തി.