മൂന്ന് പ്രതിപക്ഷ എംഎൽഎ മാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷ എംഎൽഎ മാർക്ക് സസ്‌പെൻഷൻ. റോജി എം ജോൺ, എം വിൻസെൻറ്, സനീഷ് കുമാർ ജോസഫ് എന്നീ എം എൽ എ മാരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷാലിനെ പരിക്കേൽപ്പിച്ചതിലാണ് നടപടി. പ്രതിഷേധത്തിനിടെ ചീഫ് മാര്‍ഷല്‍ ഷിബു അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ പശ്ചാത്തലത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പാഞ്ഞടുത്തത് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി.