അപേക്ഷ സമർപ്പണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വിവരങ്ങൾ പിഎസ്‍സി വെബ്‍സൈറ്റിലും പ്രൊഫൈലിലും

Share our post

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷന്റെ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ പ്രസിദ്ധീകരണക്കുറിപ്പ് പിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും ലഭ്യമാണെന്ന് പിഎസ്‍സി അറിയിച്ചു.

അഭിമുഖം

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഉറുദു (കാറ്റഗറി നമ്പർ 361/2022) തസ്തികയിലേക്ക് ഒക്ടോബർ 8 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ2എ വിഭാഗവുമായി ബന്ധപ്പെടാം (0471 2546447). കൊല്ലം ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് ഒക്ടോബർ 9, 10 തീയതികളിൽ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്കൊല്ലം ജില്ലാ പിഎസ്‍സി ഓഫീസുമായി ബന്ധപ്പെടാം (0474 2743624). വനിതാ ശിശുക്ഷേമ വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ 245/2023) തസ്തികയിലേക്ക് ഒക്ടോബർ 8, 9, 10 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടാം (0471 2546446). ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് – എൽപിഎസ്) (കാറ്റഗറി നമ്പർ 110/2024 – എൻസിഎ – ഈഴവ/തീയ്യ/ബില്ലവ), (കാറ്റഗറി നമ്പർ 107/2024 – എൻസിഎ – പട്ടികജാതി), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് – എൽപിഎസ്) (കാറ്റഗറി നമ്പർ 274/2024 – എൻസിഎ – പട്ടികജാതി) തസ്തികകളിലേയ്ക്ക് ഒക്ടോബർ 9ന് പിഎസ്‍സി എറണാകുളം മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

പ്രമാണ പരിശോധന

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയിലേയ്ക്കുള്ള പ്രമാണ പരിശോധന 2025 ഒക്ടോബർ 9ന് പിഎസ്‍സി ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജിആർ8 വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (0471 2546440).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!