പിഎസ്‍സി: രണ്ടു തസ്തികകളിലേക്ക് അഭിമുഖം

തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) രണ്ടു തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 592/2023) തസ്തികയിലേക്ക് ഒക്‌ടോബർ 10ന് പിഎസ്‍സി ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (0477 2264134). കേരള പൊലീസ് സർവ്വീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സൈന്റിഫിക്ക് ഓഫീസർ (ബയോളജി) (കാറ്റഗറി നമ്പർ 634/2023) തസ്തികയിലേക്ക് ഒക്‌ടോബർ 15, 16, 17 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.3എ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ് (0471 2546281).
പ്രമാണ പരിശോധന
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ഫിസിക്‌സ്) (കാറ്റഗറി നമ്പർ 507/2024) തസ്തികയുടെ പ്രമാണ പരിശോധന 2025 ഒക്‌ടോബർ 9ന് പിഎസ്‍സി ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജിആർ5 വിഭാഗവുമായി
ബന്ധപ്പെടേണ്ടതാണ് (0471 2546439).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി (കാറ്റഗറി നമ്പർ 124/2024) തസ്തികയുടെ പ്രമാണ പരിശോധന ഒക്‌ടോബർ 9ന് പിഎസ്‍സി ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജിആർ10 വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (0471 2546438).
വകുപ്പുതല പരീക്ഷ
2025 ജൂലൈ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകൾ ഒക്‌ടോബർ 16, 22, 23,27, 28, 29, നവംബർ 1, 3, 4, 5, 6, 7 തീയതികളിൽ ഓൺലൈൻ ആയി നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.