കണ്ണൂർ ജില്ലയിൽ പോളിയോ തുള്ളി മരുന്ന് വിതരണം 12ന്

Share our post

കണ്ണൂർ : പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും 12-ന് പോളിയോ തുള്ളി മരുന്ന് നൽകും. ജില്ലാതല ഉദ്ഘാടനം ജില്ലാ ആസ്പത്രിയിൽ രാവിലെ 10-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മരുന്ന് വിതരണത്തിനായി ജില്ലയിൽ 1930 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മേളകൾ, എന്നിവിടങ്ങളിലായി 47 ട്രാൻസിറ്റ് ബൂത്തുകളും 109 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. 12-ന് പോളിയോ തുള്ളി മരുന്ന് സ്വീകരിക്കാത്ത കുട്ടികൾക്ക് വേണ്ടി 13, 14 തീയതികളിൽ ഗൃഹസന്ദർശനം നടത്തി മരുന്ന് നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!