മാഹി തിരുനാൾ;പ്രധാന ദിനങ്ങളിൽ വാഹന ഗതാഗത നിയന്ത്രണം

മാഹി: മാഹി തിരുനാളിൻ്റെ പ്രധാന ദിനങ്ങളിൽ വാഹന ഗതാഗത നിയന്ത്രണം 14, 15 തീയതികളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്ന് മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ ഗാഡ്‌ഗെ അറിയിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം. വടകര ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി ഭാഗത്ത് നിന്നും ബൈപ്പാസ് റോഡ് വഴി തിരിച്ചു വിടും. ചെറു വാഹനങ്ങൾ ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി മാഹി പാലം ഭാഗത്തേക്ക് പോവണം.