കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡിൽ

Share our post

തിരുവനന്തപുരം: സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം. ഇന്നലെ രാവിലെ ഒറ്റയടിക്ക് 840 രൂപ വർദ്ധിച്ച് സ്വർണവില 90,000 എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. തുടർന്ന് ഉച്ചയ്ക്ക്ശേഷം വീണ്ടും വില വർദ്ധിച്ചു. പവന് വീണ്ടും 440 രൂപയാണ് വർദ്ധിച്ചത്. 1280 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് വർദ്ധിച്ചത്. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്നലെയാണ് അന്താരാഷ്ട്ര സ്വർണവില 4000 ഡോളർ മറികടന്നത്. ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11380 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9360 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയാണ്.വെള്ളിയുടെ വിലയിൽ കുറവില്ല. ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 164 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 160 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!