സംസ്ഥാനതല ചെസ്സ് മത്സരം; ടി.എം അഭിഷേക് വിജയി
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല ചെസ്സ് മത്സരത്തില്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ടി.എം അഭിഷേക് വിജയിയായി. വയനാട് മീനങ്ങാടി സ്വദേശി ശ്രീരാഗ് പത്മന്‍ രണ്ടാം സ്ഥാനവും കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി പി ജയകൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി. ക്യാഷ് പ്രൈസും ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളേജില്‍ നടന്ന പരിപാടി യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി ചന്ദ്രമോഹന്‍ അധ്യക്ഷനായി. യുവജന കമ്മീഷന്‍ അംഗങ്ങളായ കെ.പി ഷജീറ, പി.പി രണ്‍ദീപ്, പി.സി വിജിത, ജില്ലാ ചെസ്സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ വി.യു സെബാസ്റ്റ്യന്‍, ചീഫ് ആര്‍ബിറ്റര്‍ സി.വി ശബരിരാജ്, യുവജന കമ്മീഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ വൈഷ്ണവ് മഹേന്ദ്രന്‍, കോളേജ് എന്‍.എസ്. എസ്. ലീഡര്‍ കെ.വി ശ്യാമിനി എന്നിവര്‍ സംസാരിച്ചു.
