സിപിഐ നേതാവ് മനോളി ഗോവിന്ദൻ്റെ രക്തസാക്ഷി ദിനം

പേരാവൂർ : സിപിഐ നേതാവ് മനോളി ഗോവിന്ദൻ്റെ 49-ആം രക്തസാക്ഷി ദിനമാചരിച്ചു. ആലച്ചേരിയിൽ നടന്ന പൊതുയോഗം ജില്ല അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി എം. വിനോദൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ സുരേഷ് ബാബു, സി. വിജയൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഷിജിത്ത് വായന്നൂർ, ടി.സാവിത്രി, എൻ. രാജു എന്നിവർ സംസാരിച്ചു.