യുഎംസി യൂത്ത് വിങ്ങ് ഓൾ കേരള ചെസ് ; സാവന്ത് കൃഷ്ണൻ പയ്യന്നൂർ ചാമ്പ്യൻ

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ യൂത്ത് വിങ്ങ് സംഘടിപ്പിച്ച ഓൾ കേരള ചെസ് മത്സരം സീനിയർ വിഭാഗത്തിൽ സാവന്ത് കൃഷ്ണൻ പയ്യന്നൂർ ജേതാവായി. ആൽഫ്രഡ് ജോ ജോൺസ് (കൊട്ടിയൂർ), കെ.ആർ.ബിജു (കൂടാളി) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിദ്ധാർഥ് മനോജ് പുറമേരി, ദേവദർശൻ നീലേശ്വരം,ആദേശ് കൊമ്മേരി എന്നിവർ ജൂനിയർ വിഭാഗത്തിലും ടി. മാധവ് (കാസർഗോഡ്), ശ്രീദർശ് സുശീൽ (കണ്ണൂർ), നിധിൻ സാരഥിക് (കോഴിക്കോട്) എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി.
മികച്ച പ്രാദേശിക കളിക്കാരനായി സാം സണ്ണിയെയും വെറ്ററൻ താരമായി പി.മധുസൂദനൻ നമ്പൂതിരിയെയും വനിതാ താരമായി ആർ.അപർണയെയും മികച്ച അൺറേറ്റഡ് താരമായി സുജിത്ത് ഫിലിപ്പിനെയും 1600ന് താഴെ റേറ്റിംഗ് ഉള്ള കളിക്കാരിൽ മനോജൻ രവിയെയും(ചിറ്റാരിക്കൽ) തിരഞ്ഞെടുത്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യുഎംസി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. യൂത്ത് വിങ് പ്രസിഡന്റ് എ.പി.സുജീഷ്, യുഎംസി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ബഷീർ, സംസ്ഥാന ചെസ് ആർബിറ്റർ വി.യു.സെബാസ്റ്റ്യൻ, ഒ.ജെ.ബെന്നി, എം.രജീഷ്, വി.കെ.രാധാകൃഷ്ണൻ, രേഷ്‌മ പ്രവീൺ, സിറാജ് കൊട്ടാരത്തിൽ, ചീഫ് ആർബിറ്റർ വി.എൻ. രാജേഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം റിട്ട. പോലീസ് ഇൻസ്‌പെക്ടർ എം. സി.കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.രാമചന്ദ്രൻ, ബാവ ഫാമിലി, ജോയ്. പി.ജോൺ,ബേബി പാറക്കൽ, എന്നിവർ സംസാരിച്ചു.