ശബരിമല ശിൽപ്പപാളി കേസ്: പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു

കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു. എസ്പിക്കാണ് അന്വേഷണ ചുമതല. ഹൈക്കോടതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ശബരിമലയിലെ സ്ട്രോങ്റൂം റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധിച്ച് എല്ലാ വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ദ്വാരപാലക ശിൽപ്പപാളികളും പീഠവും സ്വർണം പൂശുന്നതിനായി കൊണ്ടുപോയശേഷം കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.