25 കോടിയുടെ ബമ്പര്‍; ഭാഗ്യശാലിയുടെ കൈയിലെത്തുക 15.75 കോടി രൂപ

തിരുവനന്തപുരം: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്ന് തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സി വാങ്ങി എറണാകുളത്തെ നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിന് തിരുവോണം ബമ്പറില്‍ 25 കോടിയുടെ ഒന്നാം സമ്മാനം. ടിഎച്ച് 577825 ആണ് ടിക്കറ്റ് നമ്പര്‍. ഭാഗ്യശാലി ആരെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് 15.75 കോടി രൂപയാണ് കിട്ടുക. ബാക്കി ഏജന്റിനുള്ള കമ്മിഷനും നികുതിയുമായി പോകും. മന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുത്തത്. 500 രൂപ വിലയുള്ള 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
പറവൂരില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍
പറവൂര്‍: ശനിയാഴ്ച നറുക്കെടുപ്പ് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ പറവൂരില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചു. കനാല്‍റോഡ് ആതിര ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റുപോയ ടിക്കറ്റിനാണ് ഒരു കോടി രൂപയുടേയും 50 ലക്ഷം രൂപയുടേയും സമ്മാനങ്ങള്‍ ലഭിച്ചത്. ടിജി 801966 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ സമ്മാനം. ടിഎ 774395 എന്ന നമ്പറിനാണ് 50 ലക്ഷം രൂപയുടെ സമ്മാനം. ആതിര ഹോള്‍സെയില്‍ ഏജന്‍സിയില്‍ നിന്നു ടിക്കറ്റ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ നിന്നു വിറ്റുപോയിട്ടുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടും സമ്മാനങ്ങളും ലഭിച്ചിട്ടുള്ളതെന്ന് കടയുടമ ഷിബു പറഞ്ഞു.