കണ്ണാടിപ്പറമ്പിൽ ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

മയ്യിൽ: കണ്ണാടിപ്പറമ്പ് മാലോട്ട് ഭാഗത്ത് വച്ച് 89.3 ഗ്രാം ഹാഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിലായി. ചേലേരി സ്വദേശി എൻ വി ഹരികൃഷ്ണൻ (27) ആണ് മയ്യിൽ പൊലീസിൻ്റെ പിടിയിലായത്. പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി പെരുമാറിയതിനെ തുടർന്നാണ് ഇയാളെ പരിശോധിച്ചത്. മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എം മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത് കുമാർ, ബിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.