13 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പിതാവ് റിമാൻഡിൽ

കാഞ്ഞങ്ങാട്: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ പിതാവിനെ കോടതി റിമാൻഡ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ നാൽപ്പതുകാരനെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ക്വാർട്ടേഴ്സിലാണ് കല്ലുവെട്ട് തൊഴിലാളിയായ പ്രതിയും കുടുംബവും താമസിച്ചിരുന്നത്. എട്ടാംക്ലാസ് വിദ്യാർഥിനിയായ മകളെ ഇയാൾ നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. പെൺകുട്ടി നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. വിദേശത്തേക്ക് കടക്കുന്നതിനുള്ള പാസ്‌പോർട്ട് എടുക്കാൻ ക്വാർട്ടേഴ്സിലെത്തിയപ്പോൾ പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.