മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ കിരീടം പേരാവൂർ സ്വദേശിനി സുവർണ ബെന്നിക്ക്

പേരാവൂർ: ഫിറ്റ്നസ്സിനും ഫാഷനും ഒരു പോലെ മുൻഗണന നൽകുന്ന മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം പേരാവൂർ സ്വദേശിനി സുവർണ്ണ ബെന്നിക്ക്. ചുങ്കത്ത് ജ്വല്ലറിയും അറോറ ഫിലിം കമ്പനിയും ചേർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ മത്സരത്തിൽ വിധികർത്താവായി എത്തിയ ചലച്ചിത്ര താരം കൈലാഷാണ് സുവർണയെ വിജയ കിരീടം ചൂടിച്ചത്. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവർണ അവതാരക, അഭിനേത്രി എന്ന നിലകളിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലും സോഷ്യൽ മീഡിയയിലും സജീവമാണ്. പേരാവൂർ കല്ലടിയിലെ എലഞ്ഞേരി വീട്ടിൽ ബെന്നി വർഗീസിന്റെയും ഷൈനിയുടെയും മകളാണ്. അപർണ ബെന്നി, അനുപർണ ബെന്നി, മയുർണ്ണ ബെന്നി എന്നിവരാണ് സഹോദരിമാർ.