ലോട്ടറി ഏജന്റുമാരും വില്പനക്കാരും അംഗത്വം പുതുക്കണം

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഒക്ടോബര്‍ 31 വരെ അംഗത്വം പുതുക്കാം. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് ഹാജരായി നിബന്ധനകള്‍ക്കു വിധേയമായി പിഴ സഹിതം അംശാദായം അടയ്ക്കാം. പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവയും ഇതോടൊപ്പം ഹാജരാക്കണം. ഫോണ്‍: 0497 2701081.