തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്ക് പരിശീലനം നൽകുന്നു

പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും പരിശീലനം നല്‍കുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇതിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്തിന്റെയും ഇരിക്കൂര്‍, എടക്കാട്, കണ്ണൂര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകളുടേയും അതില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍ ബ്ലോക്കുകളുടെയും അതിൽ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍ എട്ടിന് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പയ്യന്നൂര്‍, ആന്തൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി നഗരസഭകള്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിശീലനം ഒക്ടോബര്‍ എട്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.