മുരിങ്ങോടിയിൽ ‘ഓട്ടോ കെയർ കാർ വാഷ്’ പ്രവർത്തനം തുടങ്ങി

പേരാവൂർ : മുരിങ്ങോടി ടൗണിന്റെ ഹൃദയ ഭാഗത്ത് ആധുനിക സജ്ജീകരണങ്ങളോടെ ഓട്ടോകെയർ കാർ വാഷ് സ്ഥാപനം പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. കെ.കെ. മോഹൻദാസ്, സുബൈർ ബാഖവി, ബാബു ജോസ്, കെ. സി.സനൽകുമാർ, ബേബി സോജ, അഡ്വ. സി.ഷഫീർ, കെ. കെ.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ, ഷബി നന്ത്യത്ത്, ജെ.ദേവദാസ്, സുരേഷ് ചാലാറത്ത്, അമൃതാനന്ദ് എന്നിവർ പങ്കെടുത്തു .