ആധാര്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു: പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി . പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും.. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും.