വയനാട് പുനർനിർമാണം: 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം, അസമിന് 1270.788 കോടി

തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് സഹായം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി അനുവദിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.