പേരാവൂർ ഇനി സമ്പൂർണ്ണ വായനശാല പഞ്ചായത്ത്
പേരാവൂർ : പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല പഞ്ചായത്ത് പ്രഖ്യാപന ചടങ്ങ് മാധ്യമപ്രവർത്തകൻ പി. സായ്നാഥ് ഉദ്ഘാടനം ചെയ്തു. ഡോ:വി ശിവദാസൻ എംപി സമ്പൂർണ്ണ വായനശാല പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി. വിജയൻ, പഞ്ചായത്തംഗങ്ങളായ കെ.വി. ശരത്ത്, ബേബി സോജ, സെക്രട്ടറി ബാബു തോമസ്, വി.ജി.പദ്മനാഭൻ, കെ.സി. സനിൽകുമാർ, ജയപ്രകാശൻ, കെ.എ.രജീഷ്, സുർജിത്ത്, രഞ്ജിത്ത് കമൽ എന്നിവർ സംസാരിച്ചു.
