വാട്സ്ആപ്പിന് അടിപതറുന്നോ? ഇന്ത്യയുടെ മെസേജിംഗ് ആപ്പ് ‘ആറട്ടൈ’യ്ക്ക് പ്ലേ സ്റ്റോറിൽ ഡൗണ്‍ലോഡിംഗ് ചാകര

Share our post

ഇന്ത്യയിൽ മാത്രം 500 ദശലക്ഷം യൂസേഴ്സ് ഉള്ള വാട്സ്ആപ്പിന് ഒരു ഇന്ത്യൻ എതിരാളി എത്തിയിരിക്കുകയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, മെയ്ഡ് ഇൻ ഇന്ത്യ ആപ്പായ ‘അറട്ടൈ’ ( Arattai App ) ആണ് വാട്സ്ആപ്പിന് ബദലാകാൻ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ‘ഇന്ത്യയുടെ സ്വന്തം മെസേജിങ് സൊല്യൂഷൻ’ എന്ന ടാഗോടെ ഇപ്പോൾ ശ്രദ്ധ നേടുന്ന അറട്ടൈ 2021 ജനുവരിയിൽ അവതരിപ്പിച്ച മെസേജിങ് ആപ്പാണ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള സോഹോ കോർപറേഷൻ ആണ് അറട്ടൈ ആപ്പ് വികസിപ്പിച്ചത്.ഏറ്റവും പുതിയ ഡാറ്റ പ്രകാരം, മൂന്ന് ദിവസത്തിനുള്ളിൽ സൈൻ-അപ്പുകൾ 100 മടങ്ങ് വർദ്ധിച്ചു. പ്ലേ സ്റ്റോറിലെ ഡൗൺലോഡുകൾ 1 ദശലക്ഷം കവിഞ്ഞു. ആറാട്ടൈയുടെ ജനപ്രീതിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്, അതിൽ സർക്കാർ തദ്ദേശീയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടുന്നു. ഇതിനെത്തുടർന്ന്, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, എക്സ് പ്ലാറ്റ്‌ഫോമിൽ (മുമ്പ് ട്വിറ്റർ) ആറാട്ടൈ മെസേജിംഗ് ആപ്പിനെക്കുറിച്ച് പോസ്റ്റ് ചെയ്തു. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആറാട്ടൈയെക്കുറിച്ച് ഒരു കോളിളക്കം സൃഷ്ടിച്ചു, ഇത് നിരവധി ആളുകളെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!